അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഉയര്‍ന്ന സമ്മാനമായ 1.2 കോടി ദിര്‍ഹം (ഏകദേശം 20.7 കോടി ഇന്ത്യന്‍ രൂപ) മലയാളിക്ക്.[www.malabarflash.com]
ദുബായില്‍ ജോലിചെയ്യുന്ന ഹരികൃഷ്ണന്‍ വി. നായരാണ് (42) സമ്മാനം നേടിയത്. 086828 നമ്പറിനാണ് നറുക്ക് വീണത്. മൂന്നാം തവണയാണ് ടിക്കറ്റെടുത്തതെന്നും സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരികൃഷ്ണന്‍ പ്രതികരിച്ചു.

ആലപ്പുഴ ടൗണിലെ രജനി നിവാസിൽ പരേതനായ വേലപ്പൻ നായർ–പത്മാവതി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണൻ
ഞായറാഴ്ച രാവിലെയാണ് നറുക്കെടുപ്പ് നടന്നത്. വര്‍ഷാവസാനത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണ് ഇത്. ഡ്യൂട്ടി ഫ്രീയുടെ ഏഴ് നറുക്കെടുപ്പുകളാണ് നടന്നത്. ഇതില്‍ രണ്ടും ഏഴും നറുക്ക് യഥാക്രമം ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികള്‍ക്കും ബാക്കി മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമാണ്. 100000, 90000, 80000, 70000, 60000, 50000 ദിര്‍ഹം എന്നിങ്ങനെയാണ് യഥാക്രമം രണ്ട് മുതല്‍ ഏഴ് വരെയുള്ള സമ്മാനത്തുക.

No comments:
Post a Comment