Latest News

ബെംഗളൂരുവിൽ ബാറിന് തീപിടിച്ച് അഞ്ച് മരണം

ബെംഗളൂരു∙ ബെംഗളൂരുവിൽ ബാർ കം റെസ്റ്ററന്റിനു തീപിടിച്ച് അഞ്ച് മരണം. ഉറങ്ങിക്കിടന്ന ജീവനക്കാരാണു മരിച്ചത്. പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെനിലയിൽ പ്രവർത്തിക്കുന്ന കൈലാഷ് ബാർ ആൻഡ് റെസ്റ്ററന്റിലാണു തീപിടിത്തമുണ്ടായത്. [www.malabarflash.com]

പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. അഗ്നിശമനസേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.

തുംകൂർ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസൻ സ്വദേശിയായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീർത്തി (24) എന്നിവരാണ് മരിച്ചത്. റെസ്റ്ററന്റിൽ പുക ഉയരുന്നത് കണ്ടവരാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. അന്വേഷണം നടന്നുവരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.