ആലപ്പുഴ: കെട്ടിടങ്ങൾ തകർക്കാനായി സ്വീകരിക്കുന്ന ബിൽഡിംഗ് ഇംപ്ലോഷൻ എന്ന രീതി ആദ്യമായി കേരളത്തിൽ ഉപയോഗിച്ചു. ആലപ്പുഴയിലെ കയർബോർഡ് ആസ്ഥാനത്തെ വർഷങ്ങൾ പഴക്കമുള്ള വാട്ടർ ടാങ്ക് തകർക്കാനാണ് ഈ സംവിധാനം ഉപയോഗിച്ചത്.[www.malabarflash.com]
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചിനു മാഗ്ലിങ്ക് ഇൻഫ്രാ പ്രോജക്ട് എന്ന കന്പനിയാണ് ഈ സംവിധാനം ഉപയോഗിച്ചു വാട്ടർ ടാങ്ക് തകർത്തത്. 70 അടിയോളം ഉയരം വരുന്ന ടാങ്കാണ് ഇത്തരത്തിൽ തകർത്തത്.
നാടോടി മന്നൻ എന്ന മലയാള ചലച്ചിത്രത്തിൽ നഗരത്തിലെ ഒരു ബഹുനില കെട്ടിടം ഇത്തരമൊരു സംവിധാനമുപയോഗിച്ചു തകർക്കുന്നത് അവതരിപ്പിച്ചിരുന്നു. ഏതാണ്ട് അതിനു സമാനമായ രീതിയിൽ കയർബോർഡ് ആസ്ഥാനത്തെ വാട്ടർ ടാങ്കും സമീപ കെട്ടിടങ്ങൾക്കോ മറ്റുസാമഗ്രികൾക്കോ കേടൊന്നും കൂടാതെതന്നെ തകർത്തു.
എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചു സ്ഫോടക വസ്തുക്കളും രാസവസ്തുക്കളും ഉപയോഗിച്ചാണു വാട്ടർ ടാങ്ക് തകർത്തതെന്നു പ്രോജക്ട് ഏറ്റെടുത്ത കന്പനിയുടെ മാനേജിംഗ് ഡയറക്ടർ പൊൻലിംഗം പറഞ്ഞു. 30 ദിവസം മുതൽ 40 ദിവസം വരെ സമയമെടുത്താണ് കെട്ടിടം തകർക്കാനുള്ള മുന്നൊരുക്കം നടത്തിയത്. കണ്ട്രോളിംഗ് റൂമിൽ സജ്ജീകരിച്ചിരുന്ന സ്വിച്ച് അമർത്തി മൂന്നു നാല് സെക്കൻഡുകൾക്കുള്ളിൽ കെട്ടിടം പൂർണമായും തകർന്നു.
കലവൂരിലെ വാട്ടർ ടാങ്കിനു തൊട്ടടുത്തു മറ്റു കെട്ടിടങ്ങളില്ലാത്തതിനാൽ ഭൂമിക്കടിയിലേക്കു പോകുന്നതിനു പകരം വശങ്ങളിലേക്കു വീഴ്ത്തുന്ന വിധമായിരുന്നു സജ്ജീകരണം. കെട്ടിടഭാഗത്തിന്റെ അവശിഷ്ടങ്ങളും കന്പനിതന്നെ ഏറ്റെടുത്തു സ്ഥലത്തുനിന്നു നീക്കം ചെയ്തു.

No comments:
Post a Comment