ആലപ്പുഴ: യുവതി കുളിക്കുന്നത് മൊബൈൽ കാമറയിൽ പകർത്തി ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി പിടിയിൽ. [www.malabarflash.com]
ചങ്ങംകരി സ്വദേശിയായ പതിനഞ്ചുകാരനെയാണ് എടത്വാ പോലീസ് പിടികൂടിയത്. അയൽവാസിയായ യുവതി കുളിക്കുമ്പോൾ ബാത്ത് റൂമിന്റെ ഹോളിലൂടെയാണ് യുവാവ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്.വീടിനടുത്ത് യുവതിയുടെ ബന്ധു
നിർമ്മിക്കുന്ന വീടിന്റെ ഫൗണ്ടേഷന് മുകളിൽ നിന്നാണ് ദൃശ്യങ്ങൾ എടുത്തത്. ഇതു ശ്രദ്ധയിൽപ്പെട്ട യുവതിയുടെ പിതൃസഹോദരനും മറ്റും ചേർന്ന് യുവാവിനെ പിടികൂടി താക്കീത് ചെയ്തു.
ക്ഷമ പറഞ്ഞ് തടിയൂരിയ യുവാവ് കഴിഞ്ഞ 17 ന് യുവതിയുടെ വീടിന് മുന്നിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും ഇത് പ്രചരിപ്പിക്കാതിരിക്കാൻ 15 ലക്ഷം രൂപ ഉടൻ നൽകണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും വയ്ക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സത്യം തെളിഞ്ഞതോടെ പതിനഞ്ചുകാരനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് യുവതി കുളിക്കുന്ന രംഗങ്ങൾ അടങ്ങിയ മൂന്ന് മെമ്മറി കാർഡുകൾ കൂടി പിടിച്ചെടുത്തതായി സൂചനയുണ്ട്.

No comments:
Post a Comment