ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ വെന്തുമരിച്ചു. വടക്കന്‍ ദല്‍ഹിയിലെ ഭവാന വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ വൈകുന്നേരം 3.30 ഓടെയാണ് ദുരന്തമുണ്ടായത്.[www.malabarflash.com]
തൊഴിലാളികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സൂചനയുണ്ട്.
ഫാക്ടറിയുടെ മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് വളരെ വേഗത്തില്‍ മറ്റു നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുകള്‍ നിലകളിലുണ്ടായിരുന്ന ചില തൊഴിലാളികള്‍ താഴേക്ക് ചാടി പരിക്കുകളോടെ രക്ഷപ്പെട്ടു.
അഗ്നിശമന സേനയുടെ പത്ത് വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. തീപിടിത്തം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി സത്യേന്ദര്‍ ജയിനും പറഞ്ഞു.

No comments:
Post a Comment