കാസര്‍കോട്: എസ്റ്റിമേറ്റിലുണ്ടായ തകരാറുമൂലം പാതിവഴിയിലായ ബെണ്ടിച്ചാല്‍- കനിയംകുണ്ട് റോഡ് പണി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു.[www.malabarflash.com]
ജില്ലാ പഞ്ചായത്ത് മോഡല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തുക കൊണ്ട് പണി പൂര്‍ത്തിയാകാതെ മുടങ്ങിയ 520 മീറ്റര്‍ റോഡിനാണ് ഫണ്ട് അനുവദിച്ചത്. ഇതോടെ ഒരു നല്ല റോഡിനുള്ള പ്രദേശത്തുകാരുടെ ഏറെനാളത്തെ കാത്തിരിപ്പാണ് സാക്ഷാത്കൃതമായത്.
രണ്ടര വര്‍ഷം മുമ്പാണ് പാദൂര്‍ കുഞ്ഞാമു ഹാജിയാണ് ബെണ്ടിച്ചാല്‍- കനിയംകുണ്ട് റോഡ് മോഡല്‍ റോഡ് പ്ലാനില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് ജില്ലാ പഞ്ചായത്തംഗം സുഫൈജ അബൂബക്കറിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒന്നരകോടി രൂപ അനുവദിക്കുകയായിരുന്നു.
2.2കിമീ റോഡ് പ്രവൃത്തിക്കാണ് അന്ന് ഭരണാനുമതിയായത്. എന്നാല്‍ പകുതി മുക്കാല്‍ ഭാഗം പ്രവൃത്തി പൂര്‍ത്തിയാവുകയും എസ്റ്റിമേറ്റില്‍ വകയിരുത്തിയ തുക കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ 520മീറ്റര്‍ റോഡ് പ്രവൃത്തി മുടങ്ങുകയും ചെയ്തു.
ബെണ്ടിച്ചാല്‍ പതിനൊന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പണി പൂര്‍ത്തിയാക്കാനുള്ള തുക അനുവദിച്ചത്.
പ്രവൃത്തിയുടെ ടിഎസ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പണി ഉടന്‍ ആരംഭിക്കാനാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു. ഒരുനാടിന്റെ ആവശ്യം അംഗീകരിച്ച് റോഡ് പണിപൂര്‍ത്തിയാക്കാന്‍ ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്തംഗം സുഫൈജ അബൂബക്കര്‍, മുസ്്‌ലിം ലീഗ് ബെണ്ടിച്ചാല്‍ വാര്‍ഡ് പ്രസിഡണ്ട് ബി.യു അബ്ദുല്‍ റഹ്്മാന്‍ ഹാജി, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ബി.കെ ഇബ്രാഹിം ഹാജി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍, വാര്‍ഡ് മെമ്പര്‍ കലാഭവന്‍ രാജു എന്നിവര്‍ പ്രശംസിച്ചു.
No comments:
Post a Comment