കൊച്ചി: ഒന്നടിച്ച ഡൽഹിയെ രണ്ടടിയിൽ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് ജീവൻ നീട്ടിയെടുത്തു. ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മൈതാനത്ത് ഡൽഹിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളം പരാജയപ്പെടുത്തി. ജയത്തോടെ കേരളം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.[www.malabarflash.com]
ദീപേന്ദ്ര നേഗിയും ഇയാൻ ഹ്യൂമും കേരളത്തിനായി ഗോൾ നേടിയപ്പോൾ കാലു ഉച്ചെ ഡൽഹി ഡൈനാമോസിന്റെ ഗോൾ നേടി. നിർണായക മത്സരത്തിൽ ജയം കൊതിച്ച് കളത്തിലെത്തിയ കേരളത്തെ ഞെട്ടിച്ച് ഡൽഹിയായിരുന്നു ആദ്യം വെടിപൊട്ടിച്ചത്. സ്വന്തം ബോക്സിൽ പ്രശാന്ത് എതിരാളിയെ വലിച്ചിട്ടതിനു ലഭിച്ച പെനാൽറ്റി കാലു ഉച്ചെ വലയിലാക്കി. നിരന്തരം കേരള ബോക്സിൽ റയ്ഡ് നടത്തിയ ഡൽഹി അർഹിച്ച ഗോൾ.
എന്നാൽ ആദ്യ പകുതിയിൽ ഡൽഹിയുടെ കളികണ്ടു പിന്നാലെ ഓടിയ കേരളം രണ്ടാം പകുതിയിൽ കളി കാര്യമാക്കി. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിൽ തന്നെ ദീപേന്ദ്ര കേരളത്തിന്റെ സമനില വീണ്ടെടുത്തു. കോർണർകിക്കിന് തലവച്ച പത്തൊമ്പതുകാരനായ ദീപേന്ദ്ര മഞ്ഞക്കടൽ ആഗ്രഹിച്ച ഗോൾ നേടിത്തന്നു. രണ്ടാം ഗോളും ദീപേന്ദ്രയുടെ സംഭാവനയായിരുന്നു.
74 ാം മിനിറ്റിൽ ഹ്യൂമിന്റെ പാസുമായി ഡൽഹിയുടെ ബോക്സിലേക്ക് രണ്ടു ഡിഫണ്ടർമാരെ വെട്ടിയൊഴിഞ്ഞ് കയറിപ്പോയ ദീപേന്ദ്രയെ പാട്രിക് ചൗധരി കാലുവച്ചു വീഴ്ത്തി. റഫറിയുടെ വിസിൽ മുഴങ്ങിയത് മഞ്ഞക്കടലിന്റെ ഹൃദയത്തിലായിരുന്നു. പെനാൽറ്റിയെടുക്കാൻ എത്തിയ ഹ്യൂമേട്ടൻ. ഒരു പിഴവും വരുത്താതെ ഹ്യൂം പന്തിനെ വലയിലെത്തിച്ചു.

No comments:
Post a Comment