Latest News

ലൗ ജിഹാദ് ആരോപിച്ച് ദമ്പതികള്‍ക്ക് വിഎച്ച്പി പ്രവര്‍ത്തകരുടെ മര്‍ദനം

ലഖ്‌നൗ: ലൗ ജിഹാദ് ആരോപിച്ച് പോലീസിന്റെ കണ്‍മുന്നില്‍ വിഎച്ച്പി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലാണ് നവദമ്പതികളെ വിശ്വ ഹിന്ദു പരിഷത് പ്രവര്‍ത്തകരായ യുവാക്കള്‍ മര്‍ദിച്ചത്.[www.malabarflash.com]

പഞ്ചാബ് സ്വദേശികളായ ദമ്പതികള്‍ നിയമപരമായി വിവാഹിതരാകുന്നതിനാണ് തെഹ്‌സില്‍ കോടതിയില്‍ എത്തിയത്. അഭിഭാഷകന്റെ ചേംബറില്‍ വിശ്രമിക്കുകയായിരുന്ന ദമ്പതികളുടെ അടുത്തേക്ക് വിഎച്ച്പി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും അവര്‍ ഇവിടെ എത്തിയതിന്റെ ഉദ്യേശ്യം ചോദ്യം ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് ദമ്പതികള്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കൈയേറ്റം ചെയ്തു. ഉടന്‍ തന്നെ പോലീസ് എത്തിയെങ്കിലും ആക്രമികളെ തടയാന്‍ കഴിഞ്ഞില്ല.

വിഎച്ച്പി പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഹിന്ദു യുവ വാഹനി പ്രവര്‍ത്തകരും എത്തിയതോടെ ആക്രമണം നീയന്ത്രണാതീതമാകുകയായിരുന്നു. ദമ്പതികളെ പോലീസ് സംഭവ സ്ഥലത്തുനിന്ന് മാറ്റിയതോടെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ദമ്പതികളും വരന്റെ സഹോദരനുമാണ് ഉത്തര്‍പ്രദേശില്‍ കോടതിയില്‍ എത്തിയത്. ഇവരെ മൂന്നുപേരെയും കണാനില്ലെന്ന് കാട്ടി മൂന്ന് ദിവസം മുമ്പ് പരാതി ലഭിച്ചിരുന്നതായി പഞ്ചാബ് പോലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്. എല്ലാ ആക്രമണ സംഭവങ്ങളും ലൗ ജിഹാദുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ബഗ്പത് പോലീസ് സൂപ്രണ്ട് ജയ്പ്രകാശ് സിങ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.