അബ്ദുള്ളയും കുടുംബവും മന്പുറത്ത് സന്ദർശനത്തിനായി രാവിലെ ഏഴിനു വീടുപൂട്ടി പോയതാണ്. രാത്രി തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരമറിഞ്ഞത്. വീടിന്റെ ഇരുവശത്തും മറ്റു വീടുകളില്ല.
വീടിനു പിന്നിലെ കതകിന്റെ താഴ് തകർത്ത നിലയിലായിരുന്നു. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്ത് കടന്നതെന്ന് കരുതുന്നു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പല മുറികളിൽ നിന്നായി പോലീസ് കണ്ടെടുത്തു.
ഒന്നിലധികം പേർ മോഷണസംഘത്തിലുണ്ടാകാമെന്നാണ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം പോലീസ് പറയുന്നത്. വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കൾ കയറിയിട്ടുള്ളതിന്റെ സൂചനകളുണ്ട്. അലമാരകളും മേശയുമൊക്കെ വലിച്ചുവാരി പരിശോധിച്ച നിലയിലാണ്. മണിക്കൂറുകൾ മോഷ്ടാക്കൾ വീട്ടിൽ ചെലവഴിച്ചിട്ടുണ്ടാകുമെന്നും പോലീസ് കരുതുന്നു.
No comments:
Post a Comment