Latest News

സി.പി.എം അസഹിഷ്ണുതയുടെ രാഷ്ട്രീയം അവസാനിപ്പിക്കണം: സി.ടി

ചെമ്മനാട്: സി.പി.എം അസഹിഷ്ണുതയുടെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി. മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളില്‍ യാതൊരു അലോസരവുമില്ലാതെ പാര്‍ട്ടി സമ്മേളനം നടത്താന്‍ സി.പി.എമ്മിന് സാധിക്കുന്നെങ്കില്‍ അത് മുസ്‌ലീഗിന്റെ സഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]

ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് മേല്‍പറമ്പില്‍ ജില്ലാ ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണവും രാഷ്ട്രീയ വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള മുഖ്യാതിഥിതിയായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ഷരീഫ് കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി.
അജ്മാന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി പഞ്ചായത്ത് മുസ്‌ലിം ലീഗിന് നല്‍കുന്ന പത്ത് വീല്‍ചെയര്‍ ജില്ലാ സെക്രട്ടറി ശാഫി മാര്‍പ്പനടുക്കത്തിന്റെ സാന്നിദ്ധ്യത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി. എസ്.ടി.യു ജില്ലാ പ്രവര്‍ത്തന ഫണ്ടിലേക്ക് ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി നല്‍കുന്ന അമ്പതിനായിരം രൂപ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന് കൈമാറി. എം.എസ്.എഫ് മണ്ഡലം ക്യാമ്പിന് പേരുനല്‍കിയ മുസ്തഫ മച്ചിനടുക്കത്തിന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉപഹാരം നല്‍കി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.എസ് മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, ഹമീദ് മാങ്ങാട്, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹുസൈനാര്‍ തെക്കില്‍, സി.എല്‍ റഷീദ് ഹാജി, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍ തെക്കില്‍, റഊഫ് ബായിക്കര, ബി.കെ ഇബ്രാഹിം ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, അഹമ്മദ് ഹാജി കോളിയടുക്കം, ടി.പി അഷ്‌റഫ്, ആഷിഫ് മാളികെ, അബ്ദുല്ല ഒറവങ്കര, എസ്.എ സഈദ്, നശാത്ത് പരവനടുക്കം, സര്‍ഫ്‌റാസ് ചളിയങ്കോട്, സണ്‍ഫിര്‍ ചളിയങ്കോട്, അര്‍ഷാദ് ബെണ്ടിച്ചാല്‍, അബൂബക്കര്‍ കണ്ടത്തില്‍, ബഷീര്‍ കൈന്താര്‍, അബ്ബാസ് ബന്താട്, അസീസ് കീഴൂര്‍, സഹ്ദുള്ള, നൗഷാദ് ആലിച്ചേരി, ബുനിയ ഒരവങ്കര, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.