Latest News

വിമുക്ത ഭടന്മാരെ ആദരിച്ച് വേറിട്ടൊരു റിപ്പബ്ലിക് ദിനാഘോഷം

ഉദുമ: ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ റിപ്പബ്ലിക് ദിനം പുതുമായര്‍ന്ന പരിപാടികളോടെ നടന്നു. എം.ഡി. അബ്ദുല്‍ അസീസ് അക്കര പതാക ഉയര്‍ത്തിയ ചടങ്ങില്‍ ഗാഡ് ഓഫ് ഓണര്‍ സ്വീകരിച്ചത് നാട്ടുകാരനായ റിട്ട. നേവി കമാന്‍ഡര്‍ എ.വി.കെ. കണ്ണനായിരുന്നു.[www.malabarflash.com]

വിമുക്ത ഭടനമാരായ 50 പേര്‍ സംബന്ധിച്ചതായിരുന്നു ഈ ചടങ്ങിന്റെ സവിശേഷത. വിരമിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു അനുമോദനം നാട്ടുകാരില്‍ നിന്നും കിട്ടിയതെന്ന് എക്‌സ് സര്‍വ്വീസ് ലീഗ് ഉദുമ യൂണിറ്റ് പ്രസിഡണ്ട് പി.പി. കൃഷ്ണന്‍ പറഞ്ഞു.

പ്രിന്‍സിപ്പാള്‍ ഗണേഷ് കട്ടയാട്ട് സ്വാഗതം പറഞ്ഞ പരിപാടിയില്‍ തൗഹീദ് വിമന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. നീന എം.കെ., പി.ടി.എ. പ്രിസിഡണ്ട് ജംഷീദ് എന്നിവര്‍ ആശംസാപ്രസംഗവും സ്‌കൂള്‍ ഹെഡ് ഗേള്‍ ആയിഷത്ത് മഹ്ഷൂറ നന്ദിയും പറഞ്ഞു.

ഈ ആഘോഷ വേളയില്‍ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച വിമുക്ത ഭടന്മാരെ മെമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു. രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം പരിപാടി ഉപകാരപ്പെടുമെന്നും പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ ദേശഭക്തിയുണര്‍ത്തി വിപുലമായ പരിപാടികളും മധുരം വിതരണം ചെയ്തുമാണ് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.