കൊച്ചി: കാൻസർ ചികിൽസാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരന്റെ പേരിൽ വാട്സാപ്പിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് എടുത്തു.[www.malabarflash.com]
പഞ്ചസാര ഉപയോഗിക്കാതിരുന്നാൽ കാൻസർ പടരില്ലെന്നും ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കുന്നതു കീമോ തെറപ്പിയെക്കാൾ നല്ലതാണെന്നും മറ്റും ഡോ. ഗംഗാധരൻ അഭിപ്രായപ്പെട്ടതായി അദ്ദേഹത്തിന്റെ ചിത്രം സഹിതമാണു പ്രചാരണം.
ഡോ. ഗംഗാധരന്റെ പരാതി സൈബർ സെൽ അന്വേഷിക്കുമെന്നു കമ്മിഷണർ എം.പി. ദിനേശ് അറിയിച്ചു.

No comments:
Post a Comment