ദുബൈ: ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഫുജൈറ റോൾ ദാനയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്. പുലർച്ചെ ഉണർന്ന മാതാവ് തീപിടിത്തം കണ്ട് പോലീസ് കണ്ട്രോള് റൂമിൽ വിവരമറിയിക്കുകയായിരുന്നു.[www.malabarflash.com]
ഉടൻ ഫുജൈറ ദിബ്ബയിൽനിന്നുള്ള രക്ഷാദൗത്യസംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും തീപിടിത്തം അറിയാൻ വൈകിയതിനാൽ കുട്ടികൾ മരിച്ചിരുന്നു.
വീടിന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. അൽ സുറൈദി കുടുംബത്തിലാണ് ദുരന്തം. നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്. മരിച്ച കുട്ടികളിൽ അഞ്ച് വയസ്സുകാരായ സാറയും സുമയ്യയും ഇരട്ടകളാണ്. കുട്ടികളുടെ മൃതദേഹം ദിബ്ബ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച പുലർച്ചെ 5.40നാണ് മാതാവ് തിപിടിത്ത വിവരം അറിയിച്ചതെന്ന് ഫുജൈറ പോലീസ് കമാൻഡർ ഇൻ ജനറൽ മേജർ ജനറൽ മുഹമ്മദ് ഗാനിം ആൽ കഅബി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment