നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു. ഞായറാഴ്ച മൂന്നു യാത്രക്കാരിൽനിന്നായി 32.78 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പിടിയിലായ മൂന്നുപേരും കോഴിക്കോട് സ്വദേശികളാണ്.[www.malabarflash.com]
ആകെ 1067.500 ഗ്രാം സ്വർണമാണു പിടിച്ചെടുത്തത്. ഒരാൾ മലേഷ്യയിൽനിന്നും മറ്റൊരാൾ ദുബായിൽനിന്നും മൂന്നാമത്തെയാൾ ഷാർജയിൽനിന്നുമാണ് എത്തിയത്.
മലേഷ്യയിൽനിന്ന് എത്തിയ യാത്രക്കാരന്റെ പക്കൽനിന്നു 7.69 ലക്ഷം രൂപ വിലവരുന്ന 251.500 ഗ്രാം സ്വർണമാണു പിടികൂടിയത്. ഇയാൾ മലദ്വാരത്തിലാണു സ്വർണം ഒളിപ്പിച്ചിരുന്നത്. ദുബായിൽനിന്ന് എത്തിയ യാത്രക്കാരൻ രണ്ടു ചെറിയ ടിന്നുകളുടെ ഇടയിലായാണു സ്വർണം ഒളിപ്പിച്ചിരുന്നത്. ഒന്നിന് മീതെ ഒന്നായി ടിൻ വച്ചുകെട്ടിയിരിക്കുകയായിരുന്നു. ഈ ടിന്നുകളുടെ മധ്യഭാഗത്ത് ഷീറ്റ് രൂപത്തിലായിരുന്നു സ്വർണം. ഇയാളിൽനിന്നു 10.75 ലക്ഷം രൂപയുടെ 349.500 ഗ്രാം സ്വർണമാണ് പിടികൂടിയത്.
ഷാർജയിൽനിന്ന് എത്തിയ യാത്രക്കാരന്റെ പക്കൽനിന്നു 14.34 ലക്ഷം രൂപ വിലവരുന്ന 466.500 ഗ്രാം സ്വർണം പിടികൂടി. ഇയാൾ എൽഇഡി ടോർച്ചിന്റെ ഉള്ളിലാണു സ്വർണം ഒളിപ്പിച്ചിരുന്നത്. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് എയർഇന്റലിജൻസ് വിഭാഗമാണു സ്വർണം പിടികൂടിയത്.

No comments:
Post a Comment