Latest News

ഹജ്ജ് സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി; തുക മുസ്‌ലിം പെണ്‍കുട്ടികളുടെ ക്ഷേമത്തിന് വിനിയോഗിക്കും

ന്യൂഡൽഹി: ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 700കോടി രൂപ ഹജ്ജ് സബ്സിഡിയായി നൽകുന്നത് നിർത്തലാക്കിയെന്ന് സർക്കാർ അറിയിച്ചു.[www.malabarflash.com]

പകരം ഈ പണം ന്യൂനപക്ഷ വിദ്യാർഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയാണ് വ്യക്തമാക്കി.

സബ്സിഡി നൽകുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം. 2012ലാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 

2022ഓടെ സബ്സിഡി നൽകുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന്‍റെ ചുവടുപിടിച്ചാണ് നാലുവർഷം ബാക്കി നിൽക്കെ ഒറ്റയടിക്ക് കേന്ദ്രസർക്കാർ സബ്സിഡി നിർത്തലാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.