ദേളി ( കാസര്‍കോട്): സമസ്ത പണ്ഡിത സഭക്ക് ധീര നേത്യത്വം നല്‍കിയ താജുല്‍ ഉലമയും നൂറുല്‍ ഉലമയും പകര്‍ന്നു തന്ന ആദര്‍ശ വഴിയില്‍ ഐക്യത്തോടെ മുന്നേറാനുള്ള ആഹ്വാനവുമായി മൂന്ന് ദിനങ്ങളില്‍ സഅദിയ്യയില്‍ നടന്ന വന്ന ആണ്ട് നേര്‍ച്ചക്ക് ധന്യ സമാപതി.[www.malabarflash.com]
അരനൂറ്റണ്ടിലേറെ സമുദായത്തെ മുന്നില്‍ നിന്ന് നയിച്ച് നവോത്ഥാന നായകരായിരുന്നു താജുല്‍ ഉലമയും നൂറുല്‍ ഉലമായുമെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ അനുസ്മരിച്ചു. ആയിരങ്ങളാണ് സമാപന സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നത്. മൗലീദും സിയാറത്തും സമൂഹ പ്രാര്‍ത്ഥനയും സമാപന സംഗമത്തെ ഭക്തി സാന്ദ്രമാക്കി. സഅദാബാദിനെയും പരിസരങ്ങളെയും ശുഭ്രസാഗരമാക്കി. ആണ്ടു നേര്‍ച്ചക്ക് തബറുക് വിതരണത്തോടെ സമാപ്തി കുറിച്ചു.
സമാപന സമ്മേളനം സയ്യിദ് അലീ ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങി. സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്.ആറ്റക്കോയ കുമ്പോല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അനുസ്മരണ പ്രഭാഷണവും കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും നടത്തി.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ സയ്യിദ് യഹ്‌യല്‍ ബുഖാരി, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ഖാസിം ഇരിക്കൂര്‍, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, വി.എം.കോയ മാസ്റ്റര്‍, ഡോ.അബ്ദുല്‍ സലാം, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, ഷാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ്.അബ്ദല്ല കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പി.പി.അബ്ദുല്‍ ഹക്കീം സഅദി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി ബീഹാര്‍, അലിക്കുഞ്ഞി ദാരിമി, മുഹമ്മദ് കുട്ടി ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.പി.ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.
No comments:
Post a Comment