കണ്ണൂർ: കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകനാണ് എകെജിയെന്ന് മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരൻ. സിപിഎം-സിപിഐ പോരിൽനിന്നും ജനശ്രദ്ധ തിരിക്കാൻ വി.ടി. ബലറാമിനെ സിപിഎം ബലിയാടാക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.[www.malabarflash.com]
കണ്ണൂരിൽ അക്രമത്തിന്റെ വഴി ആദ്യം കാണിച്ചുകൊടുത്ത ആദ്യ സിപിഎം നേതാവ് എകെജിയാണെന്നു പറഞ്ഞാൽ ആരും എതിരുപറയില്ല. കണ്ണൂരിലെ ജനാധിപത്യം തകർക്കാൻ ആദ്യം നയിച്ച നേതാവാണ് എകെജി. എ.കെ. ഗോപാലൻ ദിവ്യനോ മാതൃകാപുരുഷനോ മഹാനോ എന്നുപറയാൻ കണ്ണൂരിലെ കോണ്‍ഗ്രസിനു സാധിക്കില്ല- സുധാകരൻ പറഞ്ഞു.
പെരളശേരിയിലും പരിസരപ്രദേശങ്ങളിലും പാർട്ടിഗ്രാമം പടുത്തുയർത്താൻ വീടുകൾ ആക്രമിക്കുകയും പെണ്‍കുട്ടികളുടെ വിവാഹം മുടക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്ത ജില്ലയിലെ അക്രമത്തിന്റെ സ്ഥാപകനാണ് എ.കെ. ഗോപാലൻ. എന്തുകൊണ്ട് എകെജി വിമർശിക്കപ്പെടാൻ പാടില്ലെന്നും സുധാകരൻ ചോദിക്കുന്നു.

No comments:
Post a Comment