കണ്ണൂർ: കണ്ണൂരിൽ പട്ടാപ്പകൽ സ്കൂൾ വിദ്യാർഥിയെ കാറിൽ തട്ടിക്കൊണ്ടു പോയി. വിവരമറിഞ്ഞ് പോലീസ് സംഘം നഗരത്തിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥിയെയോ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറോ കണ്ടെത്താനായില്ല.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമായിരുന്നു സംഭവം. പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ആണ്‍കുട്ടിയെയാണ് കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയതെന്നാണ് വിവരം.
വെള്ള സാൻട്രോ കാറിലെത്തിയ സംഘം സ്കൂൾ യൂണിഫോമിലുള്ള കുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഈസമയം സ്റ്റേഡിയത്തിൽ ജില്ലാ ലീഗ് ക്രിക്കറ്റ് മത്സരം നടക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് കളിക്കാർ മത്സരം നിർത്തിവച്ച് ഓടിവന്നു. എന്നാൽ കുട്ടിയുമായി കാർ കടന്നുകളഞ്ഞു.
വിവരമറിഞ്ഞെത്തിയ പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള സ്വകാര്യ സ്കൂളിലെ യൂണിഫോമാണ് വിദ്യാർഥി ധരിച്ചിരുന്നതെന്ന ദൃക്സാക്ഷി മൊഴിയെ തുടർന്ന് സ്കൂളിലും പോലീസ് അന്വേഷണം നടത്തി. കുട്ടിയെ കാണാതായതു സംബന്ധിച്ച് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും പരാതി പോലീസിൽ പരാതി ലഭിച്ചിട്ടില്ല.

No comments:
Post a Comment