ചെറുവത്തൂര്‍: ചെമ്മട്ടംവയല്‍ കെഎസ്ആര്‍ടിസി ഗോഡൗണില്‍ തനിയെ നീങ്ങിയ ബസ് മറ്റൊരു ബസിലിടിച്ച് വലതുകാല്‍ നഷ്ടപ്പെട്ട വടംവലി താരവും മെക്കാനിക്കുമായ ദീപേഷിന് വടംവലി താരങ്ങളുടെ വടംവലി പ്രേമികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് സഹായവുമായി എത്തി.[www.malabarflash.com]
ഐആര്‍ഇ വടംവലി കണ്ണൂര്‍-കാസര്‍കോട് ജില്ല അസോസിയേഷനാണ് ദീപേഷിന് ചികിത്സാ ചിലവിലേക്കായി ഒരു ലക്ഷം രൂപ നല്‍കിയത്.
കൊടക്കാട് സുന്ദരയ്യ വടംവലി ഗ്രൂപ്പിന്റെ ടീം അംഗമാണ് ദീപേഷ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് മരണപ്പെട്ട ശേഷം അമ്മ ശൈലജയുടെയും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്നു ദീപേഷ്. ഇതിനിടയിലാണ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലിക്കിടയില്‍ അപകടം സംഭവിച്ചത്.
ഇതിനകം തന്നെ ചികിത്സക്കായി ലക്ഷങ്ങള്‍ ചിലവഴിച്ചു. ഇതേ തുടര്‍ന്ന് കടബാധ്യത വന്ന ദീപേഷ് തുടര്‍ ചികിത്സക്കായി ബുദ്ധിമുട്ടുമ്പോഴാണ് ആശ്വാസമായിട്ടാണ് സഹപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
നവംബര്‍ 17നാണ് ദീപേഷിന്റെ കാല്‍ നഷ്ടപ്പെട്ട അപകടം സംഭവിച്ചത്. ഡിപ്പോയില്‍ ഗിയര്‍ ബോക്‌സിന്റെ തകരാര്‍ നന്നാക്കി കൊണ്ടിരിക്കെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസ് തനിയെ നീങ്ങി വന്ന് ഇടിക്കുകയായിരുന്നു.
ഐആര്‍ഐ വടംവലി ജില്ലാ പ്രസിഡണ്ട് സതീശന്‍ മാസ്റ്ററുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ കുടുംബത്തിന് തുക കൈമാറി.
No comments:
Post a Comment