കൊടുങ്ങല്ലൂർ: കുഴൽക്കിണർ കുഴിക്കുന്നതിനിടെ പുകയും വെള്ളം തിളച്ചുമറിയുന്ന ശബ്ദവും. പൈപ്പിനു മുകളിൽ ലൈറ്റർ കത്തിച്ചപ്പോൾ ഒരു മീറ്റർ ഉയരത്തിൽ തീ ആളിക്കത്തി. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായി.[www.malabarflash.com]
മാടവന അത്താണി പണിക്കൻപടിക്കു വടക്ക് വള്ളോംപറമ്പത്ത് പണിക്കശേരി ഗോപിയുടെ വീട്ടിലാണ് സംഭവം. തൊഴിലാളികളായ സഞ്ജു, അക്ഷയ് എന്നിവർ രാവിലെ ഒൻപതോടെ കുഴിയെടുത്തു തുടങ്ങി. കുഴൽ ഇറക്കി നാലു മീറ്റർ താഴ്ത്തിയപ്പോഴാണ് താഴെനിന്നു വെള്ളം തിളച്ച് മറിയുന്ന ശബ്ദം ഉയർന്നത്.
അൽപ സമയം കഴിഞ്ഞപ്പോൾ ഇതിനകത്തുനിന്നു പുക ഉയരുന്നത് കണ്ട തൊഴിലാളികൾ പൈപ്പിനു മുകളിൽ ലൈറ്റർ കത്തിച്ചു കാണിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. ഒരു മീറ്റർ ഉയരത്തിൽ കത്തിയാളിയ തീ ബക്കറ്റിൽ വെള്ളമെടുത്ത് അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്.

ഗോപിയുടെ വീട്ടിൽ നിലവിലുള്ള കുഴൽക്കിണറിലെ വെള്ളത്തിന് ഒരാഴ്ചയായി കളർ വ്യത്യാസവും രുചി വ്യത്യാസവും അനുഭവപ്പെടുന്നതോടെയാണ് പുതിയ കുഴൽക്കിണർ കുഴിക്കാൻ തീരുമാനിച്ചത്.
സമീപത്തെ മറ്റു വീടുകളിലും വെള്ളത്തിനു കറുപ്പ് നിറവും രുചിവ്യത്യാസവും അനുഭവപ്പെടുന്നുണ്ട്. ഭൂഗർഭ ജല അതോറിറ്റിയുടെ കീഴിൽ വെള്ളം പരിശോധിച്ച ശേഷം മാത്രമേ ഈ പ്രതിഭാസത്തിന്റെ കാരണം പറയാൻ കഴിയൂ എന്ന് തഹസിൽദാർ ജെസി സേവ്യർ പറഞ്ഞു.

കടലിൽനിന്നു നാലു കിലോമീറ്റർ ദൂരത്താണ് പ്രതിഭാസം കണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കടലിലുണ്ടായിട്ടുള്ള അന്തർ ചലനങ്ങൾ ഇതിനു കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നു തഹസിൽദാർ പറഞ്ഞു.
No comments:
Post a Comment