പാലക്കാട്: തൃത്താല കൂറ്റനാട് സ്വകാര്യ ചടങ്ങിൽ ഉദ്ഘാടകനായെത്തിയ വി.ടി. ബൽറാം എംഎൽഎയ്ക്കുനേരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. സംഘടിച്ചെത്തിയ സിപിഎമ്മുകാർ കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടി.[www.malabarflash.com]
സംഘർഷം പോലീസിനു നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ പോലീസ് ലാത്തി വീശി. ബൽറാമിന്റെ വാഹനത്തിനുനേരെ കല്ലേറുണ്ടായി. പോലീസുകാർക്കടക്കം നിരവധിപ്പേർക്കു പരുക്കേറ്റു. പ്രവർത്തകർ പരസ്പരം കല്ലെറിയുകയാണ്. പോലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു.
എകെജി–സുശീല പ്രണയത്തെപ്പറ്റി ബൽറാമിന്റെ ഫെയ്സ്ബുക് പോസ്റ്റാണ് വിവാദമായത്. ബൽറാമിനെതിരെ സമൂഹമാധ്യമത്തിലും പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. എൽഎയെ ബഹിഷ്കരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കോൺഗ്രസ് നേതൃത്വം ബൽറാമിന്റെ പ്രസ്താവനയെ തള്ളിയിട്ടുണ്ട്. കെ.എം.ഷാജി എംഎൽഎ, കെ.സുധാകരൻ, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രൻ തുടങ്ങിയവർ ബൽറാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

No comments:
Post a Comment