തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ റെക്കോർഡിംഗ് സംവിധാനമുള്ള സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.[www.malabarflash.com]
പ്രതികളെ പീഡിപ്പിക്കുന്നതും അനധികൃത കസ്റ്റഡിയും അവസാനിപ്പിക്കാൻ ഇത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ പോലീസ് മർദിക്കുന്നുവെന്ന പരാതികൾ ഏറിവരികയാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന വൃക്ക രോഗിക്ക് കസ്റ്റഡിയിൽ അവശ്യമരുന്നുകൾ നിഷേധിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. രോഗിയായ പ്രതിക്ക് വൈദ്യസഹായം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്.

No comments:
Post a Comment