അജ്‌മാൻ: അജ്മാനിൽ രണ്ടു സ്വദേശി യുവാക്കളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. സാങ്കേതിക സംവിധാങ്ങളുടെ ദുരുപയോഗം, സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്നു അജ്മാന്‍ പോലീസ് അറിയിച്ചു. [www.malabarflash.com]
ഉമ്മുല്‍ഖുവൈനിലേക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് ഇരുവിഭാഗം യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നത്. വാക്കുതര്‍ക്കം മൂത്തുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സ്വദേശികള്‍ മരിച്ചിരുന്നു. ഈ കേസില്‍ മൂന്നു കൊമറോസ് വംശജരെ സംഭവം നടന്നു 12 മണിക്കൂറിനകം അറസ്റ്റു ചെയ്യാന്‍ പോലീസിനായി.

കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തി അതു കൈമാറിയ വ്യക്തിയാണ് ഇപ്പോള്‍ പിടിയിലായത്.
No comments:
Post a Comment