കൊല്ലം: രണ്ടു ദിവസം മുന്‍പ് കുരീപ്പള്ളിയില്‍ നിന്ന് കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീടിനു സമീപത്തെ പറമ്പില്‍.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് അമ്മ ജയമോളെ ചാത്തന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുരീപ്പള്ളി നെടുമ്പന കാട്ടൂര്‍ മേലേഭാഗം സെബദിയില്‍ ജോബിന്റെ മകന്‍ ജിത്തു ജോബി(14)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയത്.
മൃതദേഹത്തിന്റെ ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലും മറ്റേകാല്‍ വെട്ടേറ്റുതൂങ്ങിയ നിലയിലുമായിരുന്നു. മാതാവിനെ കൂടാതെ ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജിത്തുവിനെ കാണാതായത്. സ്‌കെയില്‍ വാങ്ങാന്‍ കടയില്‍ പോയ മകന്‍ രാത്രി വൈകിയും വീട്ടിലെത്തിയില്ല എന്നാണ് മാതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്ന് കാട്ടി പത്രങ്ങളിലും പരസ്യം നല്‍കി. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ അജയ്‌നാഥിന്റെ നേതൃത്വത്തിലുള്ള സംഘം കാണാതായ വിദ്യാര്‍ഥിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
എറണാകുളം വരെ അന്വേഷണസംഘം കുട്ടിക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച കുട്ടിയുടെ കത്തി കരിഞ്ഞ ശരീരം വീടിനുസമീപത്തുനിന്ന് ലഭിച്ചത്. തുടര്‍ന്ന മാതാവിനെ ചോദ്യം ചെയ്യുന്നതിനടെ മൊഴിയില്‍ വൈരുധ്യം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മകനെ കൊന്ന് കൈകാലുകള്‍ വെട്ടിമാറ്റി തീകൊളുത്തുകയായിരുന്നവെന്ന് മാതാവ് കുറ്റസമ്മതം നടത്തിയതായാണ് പോലീസ് നല്‍കുന്ന വിവരം. മാതാവിനെ കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടാവാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചുവരുന്നു.
തറവാട് വീടിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്ക് സമീപമാണ് മൃതദേഹം കിടന്നത്. കത്തിച്ചശേഷം ശരീരം പറമ്പില്‍ കൊണ്ടിട്ടതാണെന്നാണു കരുതുന്നു. വീടിനു പിന്നിലെ നടവഴിയില്‍ നിന്ന് ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കുണ്ടറ എം.ജി.ഡി ബോയ്‌സ് എച്ച്.എസ് വിദ്യാര്‍ഥിയാണ്. സഹോദരി: ടീന.

No comments:
Post a Comment