വഡോദര: നരേന്ദ്ര മോദിയുടെ പോസ്റ്റര്‍ മാറ്റി തന്റെ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ച വഡോദരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂദന്‍ മിസ്ത്രി അറസ്റ്റിലായി.
വഡോദരയില്‍ മോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയാണ് മിസ്ത്രി. വഡോദരയില്‍ റോഡരികിലെ പോസ്റ്റില്‍ പതിച്ച മോദിയുടെ പോസ്റ്ററിന് മുകളിലാണ് മിസ്ത്രി തന്റെ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ചത്. മിസ്ത്രിക്കൊപ്പം ഏതാനും പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
തന്റെ പ്രവര്‍ത്തിയില്‍ ഖേദമില്ലെന്നും വഡോദരയില്‍ മോദി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണെന്നും മിസ്ത്രി പിന്നീട് പറഞ്ഞു.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ മധുസൂദന്‍ മിസ്ത്രി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ്.

No comments:
Post a Comment