Latest News

സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ക്ക് സമര്‍പ്പിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു.[www.malabarflash.com] 

അറബി ഭാഷാ രംഗത്തും പ്രബോധന മേഖലകളിലും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സമസ്ത പ്രസിഡന്റ് ഇസുലൈമാന്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ക്ക് നല്‍കിയത്.
പൊതുജീവിതത്തിന്റെ ഒച്ചപ്പാടുകളിലും ബഹളങ്ങളിലും വേണ്ടത്ര പ്രത്യക്ഷപ്പെടാത്ത കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരെപ്പോലുള്ള സാത്വികരായ പണ്ഡിതരിലൂടെയാണ് അറിവും അവബോധവും തലമുറകളിലേക്ക് കൈമാറിക്കിട്ടിയതെന്ന് സമസ്ത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു

അവാര്‍ഡ് സമര്‍പ്പണ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വ്വഹിച്ചു. 

ആത്മീയ സംഗമത്തിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. ഒതുക്കുങ്ങല്‍ ഒ കെ സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരെ മഅ്ദിന്‍ ക്യാമ്പസിലേക്ക് ആനയിച്ചു. അവാര്‍ഡ് സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ആദരം സപ്ലിമെന്റ് കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി പ്രകാശനം ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.