Latest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കുമ്പള: ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തു.[www.malabarflash.com] 

ഡിവൈഎഫ്‌ഐ കണ്ണാടിപ്പാറ യൂനിറ്റ് പ്രസിഡന്റ് നൗഷാദിനെ മര്‍ദിച്ച സംഭവത്തില്‍ യൂനുസ്, ഷമ്മാസ്, കണ്ടാലറിയാവുന്ന മറ്റു നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലിസ് കേസെടുത്തത്.

വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ പള്ളിയില്‍ നടക്കുന്ന മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്നു നൗഷാദ്. ഈ സമയം വീട്ടിലെത്തിയ ആറംഗ സംഘം നൗഷാദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

അബോധാവസ്ഥയിലായ നൗഷാദിനെ പ്രതികള്‍ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങുകയായിരുന്നു.

പ്രതികളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.