കാസര്‍കോട്: അലങ്കാരമത്സ്യങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് വീടിന് സമീപം താമസിക്കുന്ന അധ്യാപക ദമ്പതികള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.[www.malabarflash.com]
ചാലക്കുന്നിലെ 12കാരനാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ മൊഴി പ്രകാരം കാസര്‍കോട് നഗരപരിധിയിലെ സ്‌കൂളിലെ അധ്യാപകന്‍ ജോണ്‍ ഫ്രാന്‍സിസ്, ഭാര്യ മിനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. 12കാരന്റെ വീട്ടിലെത്തിയ അധ്യാപക ദമ്പതികള്‍ തങ്ങളുടെ വീട്ടിലെ അലങ്കാര മത്സ്യങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവത്രെ.
കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് വീട്ടിലുണ്ടായിരുന്ന മുത്തശ്ശി കുഴഞ്ഞ് വീണതായും പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ കാസര്‍കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിപ്രകാരം കാസര്‍കോട് വനിതാ സെല്‍ എസ്.ഐ. കുട്ടിയില്‍ നിന്നും വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തു. തുടര്‍ന്നാണ് അധ്യാപക ദമ്പതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേ സമയം അധ്യാപക ദമ്പതികളുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച രണ്ട് അലങ്കാര മത്സ്യങ്ങള്‍ മറ്റൊരാളില്‍ നിന്ന് കണ്ടെത്തിയതായി വിവരമുണ്ട്.
No comments:
Post a Comment