ഉദുമ: ഫാന്‍സി കടയിലെ ജോലിക്കാരിയെ കബളിപ്പിച്ച് 3500 രൂപ തട്ടിയെടുത്തയാളെ കണ്ടെത്താന്‍ ബേക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.[www.malabarflash.com]
തൊട്ടടുത്ത സഹകരണ സ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ തട്ടിപ്പുകാരന്റെ ദൃശ്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. മാങ്ങാട്ടെ രഘുവിന്റെ ഫാന്‍സി കടയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തട്ടിപ്പു നടന്നത്.
വെള്ളമുണ്ടും നീലഷര്‍ട്ടും ധരിച്ച് ബൈക്കിലെത്തിയ താടിയുള്ള വണ്ണംകൂടിയ ആളാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ സി.സി.ടി.വി. ചിത്രം ലഭിച്ചിട്ടുണ്ട്. ഉടമ പറഞ്ഞുവിട്ടതാണെന്ന് ജീവനക്കാരിയെവിശ്വസിപ്പിച്ച് പണംവാങ്ങി സ്ഥലം വിടുകയായിരുന്നു.
ഇയാളുടെ ഫോണില്‍നിന്നുതന്നെ രഘുവിനെയെന്ന പേരില്‍ മറ്റാരെയോ വിളിച്ചശേഷം ഫോണ്‍ ജീവനക്കാരിക്ക് കൈമാറി. ഫോണിന്റെ മറുഭാഗത്തുള്ളത് കടയുടമയാണെന്ന് വിശ്വസിച്ച ജീവനക്കാരി ഫോണില്‍കേട്ടത് പ്രകാരം തുകകൊടുക്കുകയായിരുന്നു.
സമാനമായ തട്ടിപ്പ് പാലക്കുന്നിലും, കുറ്റിക്കോലിലും മുന്നാട്ടും നേരത്തേ നടന്നിരുന്നു. വനിതാജീവനക്കാരുള്ള ഫാന്‍സി കടകളും മറ്റിടങ്ങളുമാണ് ഇവര്‍ തട്ടിപ്പിന് തിരഞ്ഞെടുക്കുന്നത്.
No comments:
Post a Comment