Latest News

മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢമായ തുടക്കം

കോഴിക്കോട്: സാംസ്‌കാരിക ലോകത്തിന്റെ വൈജ്ഞാനിക സിരാകേന്ദ്രമായ കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലി മഹാസമ്മേളനത്തിന് പ്രൗഢമായ തുടക്കം. സാദാത്തുക്കളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തില്‍ യുഎഇ സർക്കാറിൻെറ മതകാര്യ ഉപദേശ്ടാവ് സയ്യിദ് അബ്ദുർറഹ്മാൻ അൽ ഹാശിമി സമ്മേളനം ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
 ‘പര്യവേക്ഷണം വൈജ്ഞാനിക മികവിന്’ എന്ന പ്രമേയത്തില്‍ നാല് നാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളനം വിജ്ഞാന വിനിമയത്തിന്റെ പുതിയ തലങ്ങള്‍ ചര്‍ച്ച ചെയ്യും. അനാഥകള്‍ക്ക് അന്നവും അറിവും നല്‍കി ആരംഭിച്ച് നാല് പതിറ്റാണ്ട് കാലം അന്താരാഷ്ട്ര തലത്തില്‍ സാമൂഹിക സേവനത്തിന്റെ പുതിയ ഇടം അടയാളപ്പെടുത്തിയ മര്‍കസിന്റെ തിരുമുറ്റത്ത് ജനലക്ഷങ്ങള്‍ സംഗമിക്കും.

ഡോ. എം എ യൂസുഫലി മുഖ്യാതിഥിയായിരുന്നു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നിര്‍വഹിച്ചു. 
വൈകുന്നേരം 6.30ന് നടന്ന ആത്മീയ സമ്മേളനം ഹബീബ് അലി സൈനുല്‍ ആബിദീന്‍ അബൂബക്കര്‍ അല്‍ഹാമിദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്‌ബോധനവും സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണവും നടത്തി.
വെള്ളിയാഴ്ച 2.30ന് നടക്കുന്ന പ്രവാസി സമ്മിറ്റില്‍ പി വി അന്‍വര്‍ എം എല്‍ എ, വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എ മുഖ്യാതിഥികളാകും. മൂന്നിന് സാംസ്‌കാരിക സമ്മേളനം ഡോ. എം ജി എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കമാല്‍ പാഷ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോടിയേരി ബാലകൃഷ്ണന്‍, എം പി വീരേന്ദ്രകുമാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി മുഖ്യാതിഥികളാകും. 
6.30ന് ആദര്‍ശ സമ്മേളനം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. 7.30ന് നടക്കുന്ന നാഷനല്‍ മീറ്റ് സയ്യിദ് മുഹമ്മദ് അശ്‌റഫ് കച്ചോച്ചവി ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ ഒമ്പതിന് മനുഷ്യാവകാശ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. രണ്ടിന് വിദ്യാഭ്യാസ സമ്മേളനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. 
നാലിന് സൗഹാര്‍ദ സമ്മേളനം തദ്ദേശ സ്വയം ഭരണ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. 6.30ന് ശൈഖ് സാഇദ് ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സ് അല്‍ ഇത്തിഹാദ് ചീഫ് എഡിറ്റര്‍ മുഹമ്മദ് അല്‍ ഹമ്മാദി ഉദ്ഘാടനം ചെയ്യും. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, സുപ്രീം കോടതി ജസ്റ്റിസ് ആര്‍ കെ അഗര്‍വാള്‍, രാഷ്ട്രപതി ഭവന്‍ സെക്രട്ടറി മുഹമ്മദ് ഖാലിദ് ഖാസി, ഡോ. അതുല്‍ ശര്‍മ തുടങ്ങിയവര്‍ സംബന്ധിക്കും.

ഞായറാഴ്ച രാവിലെ ഒമ്പതിന് ലൈഫ് സ്റ്റൈല്‍ കോണ്‍ഫറന്‍സ് ഡോ. വി ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പത്മശ്രീ ഡോ.രവി പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. ഒമ്പതിന് സൗത്ത് സോണ്‍ സ്‌കോളേഴ്‌സ് മീറ്റ് അബ്ദുല്‍ ഖാദര്‍ മഹഌരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 11ന് ഉലമാ സമ്മേളനം എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരവും മഹല്ല് കോണ്‍ഫറന്‍സ് ഡോ. എ ബി മൊയ്തീന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിന് തുടങ്ങുന്ന സമാപന സമ്മേളനം യു എ ഇ സര്‍ക്കാര്‍ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി ഉദ്ഘാടനം ചെയ്യും. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. 

ടുണീഷ്യയിലെ സൈത്തൂന യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഹിശാം അബ്ദുല്‍ കരീം ഖരീസ സനദ് ദാനം നിര്‍വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സി എം ഇബ്‌റാഹീം പ്രസംഗിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.