നീലേശ്വരം: കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ നിയമസഭയിലെത്തിച്ച ചരിത്രമുറങ്ങുന്ന നീലേശ്വരത്ത് നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്ക് പ്രൗഡഗംഭീര തുടക്കം.[www.malabarflash.com]
നിയമസഭാ സെക്രട്ടറിയേറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന രണ്ടുദിവസത്തെ പരിപാടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്.
നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇഎംഎസ് സ്മൃതി സംഗമവും നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ജില്ലയിലെ മണ്‍മറഞ്ഞ നിയമ സഭാംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി, മുന്‍ നിയമസഭാംഗങ്ങളെയും സ്വാതന്ത്ര്യ സമരസേനാനികളേയും ആദ്യനിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളേയും ആദരിച്ചു.
എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, മുന്‍നിയമസഭാംഗങ്ങളുടെ ഫോറം ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ. കെ.പി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി എന്നിവര്‍ പങ്കെടുത്തു. എം.രാജഗോപാലന്‍ എംഎല്‍എ സ്വാഗതവും ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നന്ദിയും പറഞ്ഞു. ഉദ്ഘാടത്തോട് അനുബന്ധിച്ച് വൈകിട്ട് കേരള ഫോക്ലോര്‍ അക്കാദമി അവതരിപ്പിച്ച കലാ സന്ധ്യ നടന്നു.
നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ സ്വതന്ത്ര്യ സമര സേനാനികളായ കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ വി നാരായണന്‍, കെ ആര്‍ കണ്ണന്‍, ഗോപാലന്‍ എന്നിവരെയും മുന്‍ നിയമസഭാംഗങ്ങളായ സി ടി അഹമ്മദാലി, കെ പി കുഞ്ഞിക്കണ്ണന്‍, പി രാഘവന്‍, കെ പി സതീശ് ചന്ദ്രന്‍, കെ വി കുഞ്ഞിരാമന്‍,കെ കുഞ്ഞിരാമന്‍, സി എച്ച് കുഞ്ഞമ്പു എന്നിവരെയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ചേര്‍ന്ന് ആദരിച്ചു.
നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ സ്വതന്ത്ര്യ സമര സേനാനികളായ കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ വി നാരായണന്‍, കെ ആര്‍ കണ്ണന്‍, ഗോപാലന്‍ എന്നിവരെയും മുന്‍ നിയമസഭാംഗങ്ങളായ സി ടി അഹമ്മദാലി, കെ പി കുഞ്ഞിക്കണ്ണന്‍, പി രാഘവന്‍, കെ പി സതീശ് ചന്ദ്രന്‍, കെ വി കുഞ്ഞിരാമന്‍,കെ കുഞ്ഞിരാമന്‍, സി എച്ച് കുഞ്ഞമ്പു എന്നിവരെയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ചേര്‍ന്ന് ആദരിച്ചു.
1957 നിയമസഭാ തെരഞ്ഞെടുപ്പില്‍ നീലേശ്വരം മണ്ഡലത്തില്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെതിരെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി വി കോരനെയും സ്പീക്കര്‍ ആദരിച്ചു. പങ്കെടുക്കുവാന്‍ കഴിയാതിരുന്ന സ്വാതന്ത്ര്യ സമര സേനാനികളെ വീട്ടിലെത്തി ആദരിക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എം എല്‍ എ അറിയിച്ചു.
ജില്ലയിലെ മണ്‍മറഞ്ഞ നിയമസഭാംഗങ്ങള്‍ക്ക് കെ.കുഞ്ഞിരാമന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചതിനു ശേഷമാണ് ആദരിച്ചത്.ഗിളിവിണ്ടുവില്‍ നടന്ന ചിത്രകലാക്യാമ്പില്‍ പങ്കെടുത്ത കലാകാരന്മാരായ കെ എച്ച് മുഹമ്മദ്, നാഷണല്‍ അബ്ദുളള , ഇ പി ഭട്ട്, ഇ പി അശോകന്‍, തോമസ് ചിറ്റാരിക്കാല്‍,ഹമീദ്, ജെയ്‌സണ്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
No comments:
Post a Comment