പയ്യന്നൂര്‍: പയ്യന്നൂരില്‍ നിന്നും നാടുവിട്ട രണ്ട് പെണ്‍കുട്ടികളെയും തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായി കണ്ടെത്തിയ പെണ്‍കുട്ടികളെ റെയില്‍വേ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും പയ്യന്നൂരില്‍ നിന്നും നാടുവിട്ടതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പെരിങ്ങോം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.[www.malabarflash.com]
മാതമംഗലം കൂമ്പന്തടത്തിലെ അയല്‍വാസികളായ പയ്യന്നൂര്‍ എടാട്ടെ ഒരു സ്വകാര്യ കോളേജിലെ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനി ഐശ്വര്യ (22), തൊട്ടടുത്ത കേന്ദ്രീയ വിദ്യാലയത്തിലെ 14കാരിയെയും കൂട്ടി നാടുവിട്ടത് കഴിഞ്ഞ 31 ആണ്.
14കാരിയെ ഐശ്വര്യ കടത്തിക്കൊണ്ടുപോയെന്ന് രക്ഷിതാക്കള്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തൊട്ടു പിറകെ ഐശ്വര്യയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കളും സ്റ്റേഷനിലെത്തി.
ഐശ്വര്യയും 14കാരി പെണ്‍കുട്ടിയും ഒരുമിച്ചാണ് കോളേജിലേക്കും സ്‌കൂളിലേക്കും പോവുകയും തിരിച്ചു വരികയും ചെയ്തിരുന്നത്. കഴിഞ്ഞ 31ന് വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇരുവരെയും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.
വീട്ടില്‍ നിന്നും വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് അയല്‍വാസിയും സുഹൃത്തുമായ 14കാരിയുമായി നാടുവിട്ടതെന്നാണ് ഐശ്വര്യ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
No comments:
Post a Comment