Latest News

മുംബൈയില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം

മുംബൈ: അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ചുരുങ്ങിയത് നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. നില നിയന്ത്രണാധീനമാണെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]

മരോളിലെ ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റില്‍ കുടുങ്ങിക്കിടന്ന ഒമ്പത് പേരില്‍ നാല് പേരാണ് മരിച്ചത്. മറ്റുള്ളവരെ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചു. ഇവര്‍ ചികിത്സയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.