മൂന്നാർ: അഞ്ച് ദിവസം മുമ്പ് കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം എസ്‌റ്റേറ്റിലെ തേയിലത്തോട്ടത്തില്‍ കണ്ടെത്തി. മൂന്നാർ കണ്ണൻ ദേവൻ കമ്പനി കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷൻ തൊഴിലാളികളും അസം സ്വദേശികളുമായ നൂർമുഹമ്മദ്-റഷീദൻനെസ ദമ്പതികളുടെ മൂത്തമകൻ നൗറുദ്ദീന്റെ (ആറ് ) മൃതദേഹമാണ് കഴുത്തിൽ ടവൽ മുറുക്കിയ നിലയിൽ കണ്ടെത്തിയത്. [www.malabarflash.com]
വെള്ളിയാഴ്ച വൈകീട്ടോടെ എസ്‌റ്റേറ്റിലെ കാലികള്‍ക്ക് പുല്ലുവെട്ടാന്‍ ചെന്ന തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുകയാണ്.
കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ മുറിവേറ്റതിന്റെ അടയാളങ്ങളുമുണ്ട്. ഷര്‍ട്ടും നിക്കറുമാണ് ധരിച്ചിരുന്നത്. സ്ഥിരമായി കഴുത്തില്‍ തൂവാല കെട്ടുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. കൊലപാതകമെന്ന് ഉറപ്പിക്കാന്‍ പോലീസിന് കഴിയാത്തതും ഇതിനാലാണ്. സംശയത്തിന്റെ പേരില്‍ കുട്ടിയുടെ പിതാവിനെയും സ്ത്രീയുമടക്കം പതിനാലുപേരെ കസ്റ്റഡിയിലെടുത്തു.
ഡിസംബർ 31ന് മൂന്നാറിലെ കടലാര്‍ എസ്‌റ്റേറ്റില്‍നിന്ന് വൈകീട്ടാണ് കുട്ടിയെ കാണാതായത്. അന്ന് നൗറുദ്ദീന്റെ സഹോദരന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് മാതാവ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും ഉച്ചക്കുശേഷം നൗറുദ്ദീനെ വീട്ടിലാക്കിയശേഷം നൂര്‍മുഹമ്മദ് വിറകുശേഖരിക്കാനും പോയിരുന്നു. തിരികെവന്ന് തിരക്കിയെങ്കിയും കുട്ടിയെ കണ്ടെത്താനാകാതെ പോലീസിൽ പരാതി നല്‍കുകയായിരുന്നു.

പോലീസ് അന്വേഷിച്ചെങ്കിലും തുമ്പു ലഭിച്ചിരുന്നില്ല. എന്നാല്‍, കൊലപാതകമാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പോസ്റ്റ്മോര്ട്ടത്തിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്നുമാണ് പോലീസ് പറയുന്നത്.
No comments:
Post a Comment