തൃക്കരിപ്പൂർ: ഉദിനൂരിലെ പ്രശസ്തമായ വിള കൊയ്ത്ത് സമര സേനാനിയും ആദ്യകാല നാടക രചയിതാവും നടനുമായിരുന്ന കണിച്ചുകുളങ്ങര കുഞ്ഞമ്പു ( 86 ) നിര്യതനായി.[www.malabarflash.com]
അസുഖബാധിതനായി ദീർഘകാലമായി വീട്ടിൽ വിശ്രമജീവിതമായിരുന്നു. പുലർച്ചെ നെഞ്ചുവേദനയെ തുടർന്നായിരുന്നു അന്ത്യം.
1945 കാലഘട്ടത്തിൽ ജന്മിമാരുടെ ചൂഷണത്തിനെതിരായി ഉദിനൂരിൽ നടന്ന വിള കൊയ്ത്ത് സമരത്തിലും പ്രതിഷേധ സമരങ്ങളിലും റേഷൻ ഷോപ്പ് പിക്കറ്റിങ്ങു സമരത്തിലും സജീവമായി പങ്കെടുത്തിരുന്നു. അഖിലേന്ത്യാ കിസാൻസഭയുടെ സമരഭടനായിരുന്നു.
ഉദിനൂരിൽ കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ മുഖ്യസംഘാടകനായ ഇദ്ദേഹം പിന്നീട് സി പി എമ്മിന്റെ സജീവ പ്രവർത്തകനായി. 'ഇരുട്ടിന്റെ സന്തതികൾ' എന്ന നാടകം രചിച്ചിട്ടുണ്ട്.
ഭാര്യ: കിഴക്കൂൽ കാർത്ത്യായനി. മക്കൾ: ഓമന ( കോരംകുളം ),ശോഭന ( ചന്തേര ), ബാലാമണി ( കണ്ടങ്കാളി ) ചന്ദ്രൻ ( വിമുക്തഭടൻ ), ശശി ( ഗൾഫ് ). മരുമക്കൾ : ലോഹിതാക്ഷൻ ( റിട്ട. ജല അതോറിട്ടി ), കണിച്ചുകുളങ്ങര ബാലൻ ( ചന്തേര ), പത്മനാഭൻ ( കണ്ടങ്കാളി ) വിജി ( കുഞ്ഞിമംഗലം, ആശാവർക്കർ), ശ്രീജ ( മാവുങ്കാൽ ). സഹോദരങ്ങൾ: കല്ല്യാണി ( ചന്തേര ) പരേതരായ ചിരി, ഭാസ്‌ക്കരൻ.
വൈകീട്ട് മൂന്ന് മണിയോടെ ഉദിനൂരിലെ സി പി എം ഓഫീസിൽ പൊതുദർശനത്തിന് വെക്കും. അഞ്ച് മണിക്ക് സംസ്ക്കാര ചടങ്ങുകൾ നടക്കും
No comments:
Post a Comment