Latest News

മലപ്പുറം പോത്ത്കല്ല്‌ പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായി

മലപ്പുറം: ജില്ലയിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. പതിനൊന്നാം വാർഡായ ഞെട്ടിക്കുളം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതോടെയാണിത്. സിപിഐ എമ്മിലെ രജനിയാണ് വിജയിച്ചത് . 88 വോട്ടാണ് ഭൂരിപക്ഷം.[www.malabarflash.com]

പതിനേഴ് വാർഡുകളുള്ള പഞ്ചായത്തിൽ യു ഡി എഫിനായിരുന്നു ഭരണം .യുഡിഎഫ് അംഗം താരയുടെ മരണമാണ് തെരഞ്ഞെടുപ്പിന് ഇടയാക്കിയത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ഭരണം നടത്തിയിരുന്നത് . താരയുടെ മരണത്തോടെ ഇരുകക്ഷികൾക്കും എട്ടു വീതം സീറ്റുകളായി. രജനിയുടെ വിജയത്തോടെ എല്‍ഡി എഫിന് ഭൂരിപക്ഷമായി

യുഡിഎഫ് സ്ഥാനാർത്ഥിയായി അനുസ്മിതയും ബി ജെ പി സ്ഥാനാർത്ഥിയായി മിനി ഷാജിയുമാണ് മൽസര രംഗത്തുണ്ടായിരുന്നത്.

നാനൂറോളം വീടുകളുള്ള വാർഡിൽ 1218 വോട്ടർമാരാണുള്ളത്.കഴിഞ്ഞ തവണ 84 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യു ഡി എഫിന്റെ വിജയം. 

ഇത്തവണ വാർഡ് പിടിച്ചടക്കിയ എൽഡിഎഫ് പഞ്ചായത്തില്‍ മികച്ച ഭരണം ഉറപ്പാക്കുമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി പി.ഷെഹീർ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.