Latest News

അരികിലൊതുങ്ങിപോയവര്‍ക്ക് ആശ്വാസവുമായി നന്മകൂട്ടുകാരെത്തി

ഉദുമ: എൻഡോസൾഫാൻ ഇരകളായ കുരുന്നുകൾക്ക് സ്നേഹ സമ്മാനവുമായി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നന്മ കുട്ടുകാര്‍ ബഡ്സ് സ്കൂളിലെത്തി.[www.malabarflash.com]

ക്രിസ്തുമസ് പപ്പായുടെവക കേക്കും, സ്കൂളിൽ മുറ്റത്ത് ജൈവ കൃഷി ചെയ്തുണ്ടാക്കിയ നേന്ത്ര വാഴക്കുലയുമായാണ് പെരിയ ചാലിങ്കാലിലെ മഹാത്മ ബഡ്സ് സ്കൂളിലേക്ക് നന്മ കുട്ടുകാര്രെത്തിയത്.
കളിച്ചും ചിരിച്ചും സംസാരിച്ചും നന്മ കൂട്ടുകാർ ഇരകള്‍ക്കൊപ്പം ഏറെ നേരം ചിലവൊഴിച്ചു . ഇവിടെത്തെ വിദ്യാഭ്യാസ രീതി ബഡ്സ് സ്കൂള്‍ പ്രിൻസിപ്പാൾ കൂട്ടുകാർക്ക് വിവരിച്ചു കൊടുത്തു.
അംബിക സ്കൂള്‍ പ്രിൻസിപ്പാൾ പി.മാധവൻ ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ. പ്രസിഡന്റ് ശ്രീശുഭ വേണുഗോപാൽ, ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ദീപ . അധ്യാപിക മാധവി, നന്മ കോ-ഓർഡിനേറ്റർ മണികണ്ഠൻ പിലാത്തറ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.