Latest News

മേല്‍പറമ്പില്‍ പാതി വഴിയില്‍ ഉപേക്ഷിച്ച ഓവുചാലിന്റെ പണി ഉടന്‍ പൂര്‍ത്തികരിക്കണം; ചന്ദ്രഗിരി ക്ലബ്ബ്.

മേല്‍പറമ്പ്: കെ. എസ്.ടി.പി റോഡ് പണിയുടെ ഭാഗമായി മേല്‍പറമ്പില്‍ നിര്‍ത്തിവെച്ച ഓവുചാലിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് ചന്ദ്രഗിരി ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.[www.malabarflash.com]

വ്യാപാര സ്ഥാപനങ്ങളുടെ അരികിലൂടെ കടന്നു പോകേണ്ട ഓവു ചാല്‍ മേല്‍പറമ്പ് ടൗണിലെ ഓട്ടോസ്റ്റാന്റ്, കാര്‍ സ്റ്റാന്റ് എന്നിവയ്ക്ക് പുറമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് കൂടികടന്നു പോകുന്നതിനാല്‍ വഴി
തടസ്സമുണ്ടാകുമെന്ന് കാണിച്ച് നാട്ടുക്കാര്‍ പ്രതിഷേധിച്ചതു കാരണം
നിര്‍ത്തിവെച്ച പണി പിന്നീട് തുടങ്ങിയിട്ടില്ല.

ഇപ്പോള്‍ ഓവുചാലില്‍ വെള്ളം കെട്ടി നില്‍ക്കുകയും, മാലിന്യങ്ങള്‍ അടിഞ്ഞു കൂടുകയും ചെയ്തിരിക്കുന്നു. അതിനാല്‍ പല പകര്‍ച്ച വ്യാധികള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു. ഇതില്‍ അധികാരികളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും
അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ചന്ദ്രഗിരി കബ്ബ് നേതൃത്വം
നല്‍കുമെന്നും വാര്‍ഷിക ജനറല്‍ ബോഡി യോഗം മുന്നറിയിപ്പ് നല്‍കി.

യോഗം ഹബീബ് റഹ്മാന്‍ ( യു.എസ്.എ) ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോകന്‍ പി.കെ സ്വാഗതം പറഞ്ഞു. സെക്രട്ടറി അശോകന്‍ പി.കെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രാഘവന്‍. എം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു

മൊയ്തു കടാംങ്കോട് അനുസ്മരണം മുഹമ്മദ് കോളിയടുക്കം നടത്തി.
റൗഫ് കെ.ജി.എന്‍, ഫസല്‍ എ.എച്ച്, മന്‍സൂര്‍ ഒറവങ്കര, ഖലീല്‍
റഹ്മാന്‍, അന്‍വര്‍ സി.ബി, റഫീഖ് കെ.യു, അഫ്‌സല്‍, ഷാഫി, പി.എ,
സിറാജ് മേല്‍പറമ്പ്, റഹിം കാജ, അഷറഫ് വളപ്പില്‍, നിയാസ് എം.എ,
എസ്.കെ ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഗീത് മരവയല്‍ നന്ദിയും പറഞ്ഞു.

2017-18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
മുഹമ്മദ് കൈനോത്ത്, അഷ്‌റഫ് വളപ്പ്, റഹീം കാജ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

പ്രസിഡണ്ടായി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാലിനെ വീണ്ടും തെരഞ്ഞെടുത്തു.
സെക്രട്ടറി ബി.കെ. മുഹമ്മദ് ഷാ, ട്രഷറര്‍ ഫസ്‌ലു എ.എച്ച്.
വൈസ് പ്രസിഡന്റുമാരായി രാഘവന്‍. എം , സി.ബി. ബദ്രുദ്ദീന്‍ എന്നിവരെയും, സംഗീത് മരവയല്‍, നാസര്‍ ഡീഗോ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.

ഫുഡ്‌ബോള്‍ ടീം ക്യാപ്റ്റന്‍ : ആഷിഫ് പാറ, ടീം മാനേജര്‍ : സൈദ്‌സീസ്ലുലു,
കോച്ച് : നാസര്‍ കുന്നില്‍, ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ : മുസ്തഫ വളപ്പ്, സ്‌പോര്‍ട്ട്‌സ് മാനേജര്‍ : ഷാഫി ഇന്‍ഡിക്കാ, മീഡിയ ചാര്‍ജ് : സിറാജ് മേല്‍പറമ്പ
എന്നിവരെയും തെരെഞ്ഞെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.