കാസര്‍കോട്: ഗവണ്മെന്റ് കോളേജ് കമ്പ്യൂട്ടർ സയൻസ് പൂർവ വിദ്യാർത്ഥികളുടെ സംഗമം നടത്തി. കോളേജിൽ വെച്ച് നടന്ന സംഗമം പ്രസിഡന്റ് ആർ.എസ് ശ്രീജിത്ത്ന്റെ അധ്യക്ഷതയിൽ റിസ്‌വാന ഹഫീസ് ഉദ്ഘടനം ചെയ്തു.[www.malabarflash.com]
കോളേജിന്റെയും ഡിപാർട്മെന്റിന്റെയും പുരോഗതിക്ക് അലുംനിക്ക് ചെയ്യാനാവുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകളും വിനോദങ്ങളുമായി നടന്ന സംഗമം ക്രിസ്മസ് ആഘോഷത്തോടെയാണ് പിരിഞ്ഞത്.
സംഗമത്തിന്റെ ഭാഗമായി കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി 'എന്റെ കോളേജിലേക്ക് ഒരു പുസ്തകം' ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു.2004ൽ ആരംഭിച്ച ഡിപാർട്മെന്റ് ൽ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ സംഗമം നടക്കുന്നത്.
അലുംനി അസോസിയേഷൻ ഭാരവാഹികളായി ആർ.എസ് ശ്രീജിത്ത് (പ്രസിഡന്റ്), അഹ്മദ് സുലൈം (സെക്രട്ടറി), ചിത്തരഞ്ജൻ (ട്രെഷറർ), മുഹമ്മദ് ഷഫീഖ് (വൈസ് പ്രസിഡന്റ്), ആയിഷത് സഫ്രീന(ജോയിന്റ് സെക്രെട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
No comments:
Post a Comment