Latest News

പാലക്കുന്ന് ക്ഷേത്രത്തിൽ അഖണ്ഡനാമ ജപയയജ്ഞം

ഉദുമ: ഭഗവതി ക്ഷേത്രത്തിൽ അഖണ്ഡനാമ ജപയജ്ഞം നടന്നു.സൂര്യോദയം മുതൽ സൂര്യോദയം വരെനടത്തുന്ന കൂട്ടഭജനയാണിത്. ഞായറാഴ്ച്ച പുലർച്ചെ ലളിത സഹസ്രനാമ പാരായണത്തിന് ശേഷം തെക്കേക്കര പ്രദേശത്തുകാരാണ് ഭജനാലാ പനത്തിനു തുടക്കമിട്ടത്.[www.malabarflash.com]

തിങ്കളാഴ്ച പുലർച്ചെ നാലു മുതൽ സമാപനം വരെ മാങ്ങാട് ബാര, മുക്കുന്നോത്ത് ബാര, പള്ളിക്കര തെക്കേക്കുന്നു, ഉദുമ രണ്ടാം കിഴക്കേക്കര പ്രദേശത്തുകാർ സംയുക്തമായി ഭജനയിൽ പങ്കെടുത്തു.

ലോകാവസാനം എന്ന പ്രവചനത്തിൽ നാട് മുഴുവൻ വിറങ്ങലിച്ചു നിന്നപ്പോൾ 1962ലാണ് ആദ്യമായി ഭണ്ഡാരവീട്ടിലും മേലെ ക്ഷേത്രത്തിലും ഈ കൂട്ടഭജന നടന്നത്.തുടർന്ന് 56 വർഷമായി മകര സംക്രമദിവസം ഇതു ക്ഷേത്രത്തിൽ നടത്തി വരുന്നു .

"ഹരേ രാമ ഹരേ രാമ ,രാമരാമ ഹരേ ഹരേ ; ഹരേകൃഷ്ണ ഹരേ കൃഷ്ണ,കൃഷ്ണ കൃഷ്ണ ഹരേ ഹരേ"എന്ന്‌ ഇടവേളകളില്ലാതെ 24 മണിക്കൂർ തുടർച്ചയായി സ്തുതി ഗീതം ദേവിസമക്ഷം പാടുന്നതാണ് അഖണ്ഡ നാമജപയജ്ഞം. 

കഴകത്തിലെ 30 പ്രദേശിക സമിതികളുടെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ ഇടവിട്ടു പുലരും വരെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആൾക്കൂട്ടം ക്ഷേത്രത്തിലെത്തി ഭജനയിൽ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.