Latest News

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ : കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ യുവാവിനു വെട്ടേറ്റു. എസ്ഡിപിഐ പ്രവര്‍ത്തകനും കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ വാന്‍ ഡ്രൈവറുമായ അയൂബിനാണു വെട്ടേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.[www.malabarflash.com]

കണ്ണവം സ്‌കൂളിലെ ബസ് ഡ്രൈവറാണ് അയൂബ്. വാനില്‍ കുട്ടികളെ ഇറക്കി മടങ്ങുമ്പോള്‍ വാന്‍ തടഞ്ഞായിരുന്നു ആക്രമണം. പരുക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാസി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് അയൂബിനു നേരെ കണ്ണവത്തു വച്ചും വധശ്രമം ഉണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.