തലശ്ശേരി: 15 കാരിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ 8 മാസക്കാലം ലൈംഗിക ചൂഷണം ചെയ്ത രണ്ട് യുവാക്കളെ ധര്‍മ്മടം പോലിസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
കിഴക്കേപാലയാട് വെങ്കിടേശ്വരമില്ലിനടുത്ത പൊയില്‍ വീട്ടില്‍ ആകാശ് പ്രസാദ് (21), ധര്‍മ്മടം അട്ടാരക്കുന്നിലെ മൃദുല്‍ (19) എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലിലുള്ളത്. പത്താംതരം വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പോലീസ് നടപടി.
ക്ലാസില്‍ സ്വഭാവമാറ്റം കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് യുവാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയും ഇവരുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയും മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെട്ടത്. പ്രശ്‌നത്തില്‍ ഇടപെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും വനിത എസ് ഐ മല്ലിക പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് കുറ്റാരോപിതരായ 2 യുവാക്കളെയും പോലീസ് പിടികൂടിയത്.
ഇരുവരുടെയും പേരില്‍ പോക്‌സോ വകുപ്പിലാണ് കേസെടുത്തത്. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇരുവരും ആര്‍ എസ് എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും മൃദുല്‍ കഴിഞ്ഞ ദിവസം സാമിക്കുന്നിലെ സി പി എം ബ്രാഞ്ച് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണെന്നും പോലിസ് വെളിപ്പെടുത്തി.
No comments:
Post a Comment