Latest News

ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയില്‍ ; എക്‌സ്‌ഷോറൂം വില മൂന്ന് കോടി രൂപ

കാത്തിരിപ്പിനൊടുവില്‍ ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയില്‍ പുറത്തിറങ്ങി. മൂന്ന് കോടി രൂപയാണ് പുതിയ ലംബോര്‍ഗിനി ഉറൂസ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്.[www.malabarflash.com]

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ഉറൂസ് എസ്‌യുവിയുടെ വരവ്. 6,000 rpmല്‍ 641 bhp കരുത്തും 2,2504,500 rpmല്‍ 850 Nm torque ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ പവര്‍ഹൗസ്.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ലംബോര്‍ഗിനി ഉറൂസിന്റെ പരമാവധി വേഗത. ആറ് ഡ്രൈവിംഗ് മോഡുകളാണ് ലംബോര്‍ഗിനി ഉറൂസില്‍ ലഭ്യമാകുന്നത്.

ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്.

LM 002വിന് ശേഷം ലംബോര്‍ഗിനി ബാഡ്ജിംഗ് കൈയ്യടക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്. പ്രതിവര്‍ഷം 7,000 ഉറൂസുകളെ വില്‍ക്കാനുള്ള നീക്കത്തിലാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.