ചെറുവത്തൂര്‍: കേരളത്തില്‍ 69 ശതമാനം വീട്ടമ്മമാരും ഭര്‍ത്താവില്‍ നിന്നുള്ള പീഡനത്തോട് എതിര്‍പ്പ് കാട്ടുന്നില്ലെന്നും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനത്തെ അനുകൂലിക്കുന്നുവെന്നുമുള്ള ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ കണ്ടെത്തല്‍ അതിശയോക്തിപരമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍.[www.malabarflash.com]
കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സര്‍വേകള്‍ സംഘടിപ്പിക്കേണ്ടത്. പക്വതയോടെ കാര്യങ്ങളെ വിലയിരുത്താന്‍ കെല്‍പുള്ളവരായി മലയാളി വീട്ടമ്മമാര്‍ വളര്‍ന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സാധ്യതകള്‍ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഏതൊരു സ്ത്രീക്കും താങ്ങായി വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം മാറിയിട്ടുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.
കമ്മീഷനംഗം ഇ.എം. രാധ മുഖ്യാതിഥിയായിരുന്നു. നീലേശ്വരം പഞ്ചായത്ത് സ്ത്രീ സുരക്ഷാ വിഷയത്തില്‍ നിര്‍മിച്ച വീഡിയോ ചിത്രം ചടങ്ങില്‍ അവര്‍ പ്രകാശനം ചെയ്തു.
നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഇ. പത്മാവതി, പി.സി. സുബൈദ, അഡ്വ. എ.പി. ഉഷ എന്നിവരും അഡ്വ. പി. ബിന്ദു, അഡ്വ. രേണുക തങ്കച്ചി, പി. ശ്യാമള, എം. ശാന്ത തുടങ്ങിയവരും സംസാരിച്ചു.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
No comments:
Post a Comment