കാഞ്ഞങ്ങാട്: പ്രമുഖ സീരിയല്‍ -നാടക നടി ശരണ്യ നാരായണന്റെ മരണത്തില്‍ ദുരൂഹത. പോലീസ് അന്വേഷണം തുടങ്ങി. ചീമേനി, വെളിച്ചംതോട് സ്വദേശിയായ നാരായണന്റെ മകള്‍ ശരണ്യ(25)യെ തിരുവനന്തപുരത്തെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട ശരണ്യയെ ഭര്‍ത്താവ് രഞ്‌ജിത്താണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്‌ക്കും മരണപ്പെട്ടിരുന്നു.
രഞ്‌ജിത്തും ശരണ്യയും രണ്ടു ചെറിയകുട്ടികളും തിരുവനന്തപുരം, പുളിയറക്കോണം, മൈലാടി അംഗണ്‍വാടിക്കു സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. ഒരു സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് രഞ്‌ജിത്തും ഭാര്യ ശരണ്യയും അവിടെ താമസം തുടങ്ങിയത്.
സാമ്പത്തിക പ്രശ്‌നമാണ് ശരണ്യയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. സാമ്പത്തികവുമായി ബന്ധപ്പെട്ട് ശരണ്യയും ഭര്‍ത്താവും വഴക്കുണ്ടായതായും പറയുന്നുണ്ട്.
വിളപ്പില്‍ ശാല പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അദ്രിമ, അദിത്രി മക്കളാണ്. മൃതദേഹം ചീമേനി വെളിച്ചംതോട്ട് എത്തിച്ച് സംസ്‌ക്കരിച്ചു.


No comments:
Post a Comment