കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പിരിക്ക - മംഗളൂരു ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നും കേസന്വേഷണ സംഘം കാണിക്കുന്ന അനാസ്ഥക്കെതിരെയും കാസര്‍കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജാതി മത ഭേദമന്യേ നൂറു കണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.[www.malabarflash.com]
മരണം നടന്ന് എട്ടു വര്‍ഷം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹതയകറ്റാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. അന്വേഷണ സംഘം നടത്തുന്ന അന്വേഷണമെന്ന പ്രഹസന നാടകം ഒഴിവാക്കണമെന്നും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റണമെന്നും മാര്‍ച്ചില്‍ ആവശ്യമുയര്‍ന്നു. ഇനിയും അന്വേഷണ സംഘം അമാന്തിക്കുകയാണെങ്കില്‍ ശക്തമായ സമരമുറകള്‍ തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. മാര്‍ച്ചിന് ശേഷം കേസില്‍ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് നിവേദനം കലക്ടര്‍ക്ക് കൈമാറി.
കീഴൂര്‍- മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹ് മദ് അല്‍ അസ്ഹരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

No comments:
Post a Comment