കാസര്‍കോട്: ആധുനിക ടെക്‌നോളജിയുടെ വളര്‍ച്ചയുടെ മറവില്‍ വര്‍ധിച്ച് വരുന്ന അധാര്‍മിക പ്രവണതകളെ പ്രതിരോധിക്കാന്‍ ന്യൂജന്‍ മനസ്സുകള്‍ ഉള്‍കൊള്ളുന്ന പുതുവഴികള്‍ സ്വീകരിക്കാന്‍ മഹല്ലുകള്‍ സന്നദ്ധമാകണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജമാല്‍ സഖാഫി ആദൂര്‍ പറഞ്ഞു [www.malabarflash.com]
ഇസ്ലാമിക് എജ്യുകേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനും അതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എസ്. ജെ.എം കാസര്‍കോട് റേഞ്ച് സംഘടിപ്പിച്ച മദ്‌റസ സമ്മേളനം പെരിയടുക്ക സി.എം. മടവൂര്‍ സമാരക സുന്നി മദ്‌റസയില്‍ ധര്‍മം നശിക്കരുത്; ലോകം നിലനില്‍ക്കണം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം
റേഞ്ച് ട്രഷറര്‍ എന്‍.എം ഉസ്മാന്‍ മുസ്ല്യാരുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ സെക്രട്ടറി പുതിയപുര ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു
മത അധ്യാപന രംഗത്ത് അരനുറ്റാണ്ടോളം കാലമായി മികച്ച സേവനം ചെയ്യുന്ന ഉസ്മാന്‍ മുസ്ല്യാരെയും ഒരു പതിറ്റാണ്ടിലേറയായി പെരിയടുക്ക ജമാഅത്ത് നേതൃത്വ രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ.എം മൊയ്തുവിനെയും ആദരിച്ചു.
ഇത്തിഹാദ് മുഹമ്മദ് ഹാജി, ഇല്യാസ് കൊറ്റുമ്പ, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, അബ്ദുല്‍ ലതീഫ് മൗലവി, സഈദ് സഅദി, ശരീഫ് മദനി, എ.കെ കമ്പാര്‍, തസ്ലീം കുന്നില്‍, ബടു വന്‍ കോളിക്കര, ശംസീര്‍ സൈനി, അലി ഹിമമി, മുസ്തഫ ബാഖവി, മുസ്തഫ ഹനീഫി, ത്വാഹിര്‍ ഹാജി, അജ്മല്‍ ബള്ളൂര്‍, അബ്ദുല്ല മല്ലം സംബന്ധിച്ചു അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും നാസിര്‍ സഖാഫി തുരുത്തി നന്ദിയും പറഞ്ഞു
No comments:
Post a Comment