Latest News

ശനിയാഴ്ച വിവാഹം നടക്കാനിരിക്കെ യുവതി തൂങ്ങി മരിച്ചു

കാസര്‍കോട് : വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫോര്‍ട്ട് റോഡ് കടവത്ത് ഹൗസിലെ അബ്ദുല്‍ ഖാദര്‍- നഫീസ ദമ്പതികളുടെ മകള്‍ ജുനൈദ (24) ആണ് മരിച്ചത്.[www.malabarflash.com] 

രാവിലെ 11.30 മണിയോടെയാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഈ മാസം 13 നാണ് വിവാഹ തീയ്യതി നിശ്ചയിച്ചിരിക്കുകയായിരുന്നു. പള്ളിക്കരയിലെ യുവാവുമായി ജുനൈദയുടെ വിവാഹ നിശ്ചയം നടന്നത്.

രാവിലെ വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ മുറിയിലേക്ക് പോയതായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞും പുറത്തു കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വാതില്‍ കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ച് ഫയര്‍ഫോഴ്‌സെത്തി വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.