ദുബൈ: യുഎഇയിൽ തൊഴിൽ തേടിയെത്തുന്നവർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്തമാസം നാലിന് ഇതു പ്രാബല്യത്തിൽ വരും.[www.malabarflash.com]
തൊഴിൽ വിസ ലഭിക്കാൻ എല്ലാ വിദേശികളും അതതു രാജ്യങ്ങളിൽ നിന്നോ കഴിഞ്ഞ അഞ്ചുവർഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ രാജ്യങ്ങളിലെ യുഎഇ നയതന്ത്രകാര്യാലയങ്ങളിലോ യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയത്തിനു കീഴിലുള്ള ഹാപ്പിനെസ് കേന്ദ്രങ്ങളിലോ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം.
തൊഴിൽ വിസയെടുക്കുന്നവർക്കു മാത്രമാണ് പുതിയ നിയമം ബാധകം. കുടുംബാംഗങ്ങൾക്കോ മറ്റ് ആശ്രിതർക്കോ ഇതു ബാധകമല്ല. സന്ദർശക വീസയിൽ എത്തുന്നവരെയും ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
തൊഴിൽ വിസയെടുക്കുന്നവർക്കു മാത്രമാണ് പുതിയ നിയമം ബാധകം. കുടുംബാംഗങ്ങൾക്കോ മറ്റ് ആശ്രിതർക്കോ ഇതു ബാധകമല്ല. സന്ദർശക വീസയിൽ എത്തുന്നവരെയും ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
സമൂഹ നന്മയും സുരക്ഷയും മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്ന് വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെട്ട ഉന്നതതല സമിതി വ്യക്തമാക്കി.
No comments:
Post a Comment