തൃക്കരിപ്പൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തൃക്കരിപ്പൂര്‍ തങ്കയത്തെ മഹിളാ സമാജം ഒരു സംഘം തല്ലിത്തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് കരുതുന്നു.[www.malabarflash.com]
തൃക്കരിപ്പൂര്‍ പ്രിയദര്‍ശിനി വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെയുള്ള ക്രിസ്തുമസ്ചന്ത ഒരാഴ്ചയായി മഹിളാ സമാജത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ചന്തേര പോലീസില്‍ മഹിളാ സമാജം സെക്രട്ടറി എ കെ നളിനി പരാതി നല്‍കി.
തൊട്ടടുത്ത മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ വായനശാലയുടെ വരാന്തയിലെ ട്യൂബ് ലൈറ്റുകള്‍ തകര്‍ത്താണ് മഹിളാ സമാജത്തിന് നേരെ അക്രമം നടത്തിയത്. ഓഫീസ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അക്രമത്തില്‍ പ്രതിഷേധിച്ചു.
ജനതാദള്‍ നിയന്ത്രണത്തിലുള്ള തൊട്ടടുത്ത വായനശാലയുടെ ഫര്‍ണിച്ചറുകള്‍ കിണറില്‍ എറിയുകയും ചെയ്തു. ഇതിനടുത്ത് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ചന്തേര പോലീസ് അന്വേഷണം തുടങ്ങി.
No comments:
Post a Comment